vr-remya

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷനിൽ നിലവിലുള്ള ഒഴിവിൽ വി.ആർ. രമ്യയെ നിയമിക്കാൻ തീരുമാനിച്ചു. രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ടെക്‌നോളജിയിൽ അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​റായ ഇവർ തിരുവനന്തപുരം കുഴിവിള സ്വദേശിനിയാണ്. എൻ.സി.പിയുടെ നോമിനിയാണ് രമ്യ.

ര​മ്യ​യു​ടെ​ ​നി​യ​മ​ന​ത്തോ​ടെ​ ​പി.​എ​സ്.​സി​യി​ൽ​ ​ചെ​യ​ർ​മാ​നു​ൾ​പ്പെ​ടെ​ 21​ ​അം​ഗ​ങ്ങ​ളാ​യി.​ നാ​ഷ​ണ​ലി​സ്റ്റ് ​മ​ഹി​ളാ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റിയായ രമ്യ ​ഇ​പ്പോ​ൾ​ ​ഗ​വേ​ഷ​ണ​ ​വി​ദ്യാ​ർ​ത്ഥിയാണ്.​ ​റി​ട്ട.​ ​ഡിവൈ.​എസ്.പി​ ​ആ​ലു​വി​ള​ ​കെ.​ രാ​ജേ​ന്ദ്ര​ൻ​,​ ആ​ല​പ്പു​ഴ​ ​ജി​ല്ലാ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​റി​ട്ട.​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ ​വ​സ​ന്ത​കു​മാ​രി​ ​എ​ന്നി​വ​രു​ടെ​ ​മ​ക​ളാ​ണ്.​ ​ഭ​ർ​ത്താ​വ് ​ആ​ർ.​ ​സ​ജി​ ​യു.​എ.​ഇ​യി​ൽ​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നി​യറാണ്.​ ​മ​ക്ക​ൾ: അ​ന​ന്ത​കൃ​ഷ്ണ​ൻ,​ ​ധ​ന​ശ്രീ.

 മാനേജിംഗ് ഡയറക്ടർമാരെ നിശ്ചയിച്ചു

വിവിധ പൊതുമേഖല സ്ഥാപനങ്ങളിൽ മാനേജിംഗ് ഡയറക്ടർമാരെ നിയമിക്കാനും തീരുമാനിച്ചു. ടി.ജി. ഉല്ലാസ്‌കുമാറിനെ സ്റ്റീൽ ഇന്റസ്ട്രിയൽസ് കേരള ലിമിറ്റഡിന്റെയും കെ. ലക്ഷ്മി നാരായണനെ മെറ്റൽ ഇന്റസ്ട്രീസ് ലിമിറ്റഡിന്റെയും വി.കെ. പ്രവിരാജിനെ ഓട്ടോ കാസ്റ്റ് ലിമിറ്റഡിന്റെയും ഇ.എ. സുബ്രഹ്മണ്യനെ കെ.എസ്.ഡി.പി ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്ടർമാരായി നിയമിക്കും.