ചേരപ്പള്ളി : പറണ്ടോട് കിളിയന്നൂർ തമ്പുരാൻ ദേവിക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും മകം ഉത്സവവും 13 മുതൽ 17 വരെ കൊവിഡ് മാനദണ്ഡം പാലിച്ച് ക്ഷേത്ര ചടങ്ങുകളോട് ആഘോഷിക്കുന്നതാണെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കിളിയന്നൂർ കെ.രാജേന്ദ്രൻ നായരും കൺവീനർ ആർ.രജീഷും ട്രഷറർ യു.സതികുമാറും അറിയിച്ചു. ക്ഷേത്ര തന്ത്രി ശബരിമല മുൻ മേൽശാന്തി വിഷ്ണു നമ്പൂതിരിയും മേൽശാന്തി ഗോവിന്ദൻ പോറ്റിയും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.ഉത്സവ ദിവസങ്ങളിൽ രാവിലെ മഹാഗണപതിഹോമം,വിശേഷാൽപൂജകൾ,9.30ന് മാടൻനട താന്നിമൂട്ടിൽ തമ്പുരാൻ പൂജ,വൈകിട്ട് സായാഹ്നഭക്ഷണം, 6.45ന് സഹസ്രദീപം എന്നിവ ഉണ്ടായിരിക്കും. 13ന് രാവിലെ 10ന് നേർച്ച പൊങ്കാല, 16ന് രാവിലെ 9ന് വിശേഷാൽ ആയില്യ ഉൗട്ട്. 17ന് രാവിലെ കലശപൂജ, വൈകിട്ട് താലപ്പൊലി, ഉരുൾ,8ന് വിശേഷാൽ പൂജകളോട് സമാപിക്കും.