''തലസ്ഥാന നിവാസികളുടെ സ്വന്തം അനന്തപുരി എഫ്.എം അതേപേരിൽ തുടരാൻ കേന്ദ്ര സർക്കാർ അനുവദിക്കണം. തിരുവനന്തപുരത്തുകാർക്കും സമീപ ജില്ലയിലുള്ളവർക്കും ഇത്രമേൽ ഉപകാരപ്രദമായ റേഡിയോ ചാനൽ വേറെയില്ല- ജി. ആർ. അനിൽ,​ മന്ത്രി

''മറ്റ് എഫ്. എമ്മുകളുണ്ടെങ്കിലും കേൾക്കാനേറെ സുഖം അനന്തപുരി എഫ്.എമ്മാണ്. അത് അതേ പേരിൽ തന്നെ പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം. വിഷയത്തിൽ തിരുവനന്തപുരം എം.പി ശശി തരൂർ ഇടപെട്ട് പരിഹാരമുണ്ടാക്കണം- വി.കെ. പ്രശാന്ത് എം.എൽ.എ

''കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അറിവോടെ നടന്ന ഈ നടപടി തിരുവനന്തപുരത്തോടുള്ള അവഹേളനമാണ്. അനന്തപുരി എഫ്.എം പഴയ രീതിയിൽ തന്നെ ശ്രോതാക്കളിലെത്തിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തണം'' എം.വിൻസെന്റ് എം.എൽ.എ