accident

പാറശാല: അപകട മേഖല ആണെന്ന മുന്നറിയിപ്പിനായി സ്ഥാപിച്ച ബോർഡ് തന്നെ അപകട ഭീഷണി ഉയർത്തുന്നു. ദേശീയ പാതയിൽ പരശുവയ്ക്കൽ പെട്രോൾ പമ്പിന് സമീപത്തെ കൊടും വളവിൽ അപകടങ്ങൾ പതിവായതിനെ തുടർന്നാകാം ദേശീയപാത അധികൃതർ ഇവിടെ അപകട മുന്നറിപ്പുമായി ബോർഡ് സ്ഥാപിച്ചത്. എന്നാൽ ഇതിന് സമീപത്തായി ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്ഥാപിച്ചിട്ടുള്ള സോളാർ ലൈറ്റ് ബോർഡിന് മുകളിലേക്ക് പതിച്ചത് കാരണമാണ് അപകട ഭീഷണി ഉയർത്തുന്നത്. സോളാർ ലൈറ്റിനൊപ്പം മുന്നറിയിപ്പ് ബോർഡും റോഡിലേക്ക് പതിക്കാവുന്ന നിലയിലാണ് ഇപ്പോൾ. റോഡിലേക്ക് പതിക്കുന്ന പക്ഷം ബോർഡിൽ സൂചിപ്പിക്കുന്ന അപകടം ഉറപ്പാണ്.