
ചിറയിൻകീഴ്: കേന്ദ്ര സർക്കാരിന്റെ സയൻസ് ഇൻസ്പെയർ അവാർഡ് നേടിയ ചിറയിൻകീഴ് ശ്രീ ശാരദ വിലാസം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി രാഖിശ്രീക്ക് നോബിൾ ഗ്രൂപ്പ് സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. ആനത്തലവട്ടം ആനന്ദൻ ഉപഹാരം നൽകി. സ്കൂൾ മാനേജർ പി.സുഭാഷ് ചന്ദ്രൻ, ശ്രീചിത്തിര വിലാസം ബോയ്സ് ഹൈസ്കൂൾ എച്ച്.എം ഷാജി തുടങ്ങിയവർ പങ്കെടുത്തു.