തിരുവനന്തപുരം:സർക്കാർ ഇളവ് നൽകിയെങ്കിലും ഭക്ത‌ർക്ക് ക്ഷേത്ര പരിസരത്ത് എത്തി പൊങ്കാല അർപ്പിക്കാൻ അനുവാദം കൊടുക്കുന്ന കാര്യത്തിൽ ക്ഷേത്രം ട്രസ്റ്റ് അന്തിമതീരുമാനമെടുത്തില്ല. ജില്ലാ ഭരണകൂടം ഇതുസംബന്ധിച്ച് പുതിയ നിർദേശങ്ങളോ അറിയിപ്പോ ട്രസ്റ്റിന് നൽകാത്തതാണ് കാരണം.14ന് ഇതു സംബന്ധിച്ച അന്തിമ തീരുമാനം ട്രസ്റ്റ് കൈക്കൊള്ളുമെന്ന് പ്രസിഡന്റ് ബി.അനിൽകുമാർ പറഞ്ഞു. നേരത്തെ പണ്ടാര അടുപ്പിൽ മാത്രമായി പൊങ്കാല അർപ്പിക്കാനും ഭക്തർ വീടുകളിൽ പൊങ്കാല അർപ്പിക്കണമെന്ന നിർദ്ദേശം നൽകാനുമാണ് തീരുമാനിച്ചിരുന്നത്.കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ തവണയും വീടുകളിലാണ് ഭക്തർ പൊങ്കാലയർപ്പിച്ചത്.