തിരുവനന്തപുരം :കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗുരുതരമായ രോഗമുള്ള ഭിന്നശേഷിക്കാർക്കും മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്കും 2022 ജനുവരി 20ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള വർക്ക് ഫ്രം ഹോം ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് ദുരന്ത നിവാരണ വകുപ്പ് വ്യക്തമാക്കിയതായി സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ അറിയിച്ചു.