വെമ്പായം:മാണിക്കൽ ഗ്രാമ പഞ്ചായത്തിലെ കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണത്തിനായി 6 കോടി രൂപ അനുവദിച്ചതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.എം.എൽ.എയുടെ ആസ്തി ഫണ്ട് ഉപയോഗിച്ച് 1 കോടി 45 ലക്ഷം രൂപ അനുവദിച്ച് കെട്ടിട നിർമ്മാണ പ്രവർത്തനം നടന്നുവരികയാണ്.തുടർ പ്രവർത്തനങ്ങളായാണ് 4 നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം ഒരുങ്ങുന്നത്.ഗ്രൗണ്ട് ഫ്‌ളോറിൽ ഒ.പി വിഭാഗവും,ഒന്നാമത്തെ നിലയിൽ ലേബർ റൂം ഉൾപ്പെടുന്ന ഗൈനക് വിഭാഗവും,രണ്ടാം നിലയിൽ ഐ.സി.യു ഉൾപ്പെടുന്ന സർജറി വിഭാഗവും,മൂന്നാം നിലയിൽ ജനറൽ വാർഡുകളും ഉൾപ്പെടുന്നതാണ് പുതിയ കെട്ടിടം.നിലവിലെ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങളോടൊപ്പം പുതിയ പദ്ധതി പ്രകാരമുള്ള കെട്ടിട നിർമ്മാണവും ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.തിരുവനന്തപുരം മുതൽ കൊട്ടാരക്കര വരെയുള്ള എം.സി റോഡ് സൈഡിലുള്ള ഏക ആശുപത്രി കൂടിയാണിത്.നിർമ്മാണപ്രവർത്തനം പൂർത്തിയാകുന്നതോടെ നൂറു കണക്കിന് കുടുംബങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന പ്രധാന ആശുപത്രിയായി ഇത് മാറും.