photo

പാലോട്: നന്ദിയോട് ആലംപാറ ദേവീക്ഷേത്രത്തിലെ ദേശീയ മഹോത്സവം 15 മുതൽ 24 വരെ നടക്കുമെന്ന് ജനറൽ കൺവീനർ ആർ.പ്രവീൺ,ശാഖാ പ്രസിഡന്റ് എസ്.രാജേഷ്,ഉത്സവക്കമ്മിറ്റി കൺവീനർ എസ്.സുനിൽകുമാർ എന്നിവർ അറിയിച്ചു.15ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാവിലെ 9.45നും 10.20നും മദ്ധ്യേ ക്ഷേത്രതന്ത്രി പാണാവള്ളി അശോകന്റെ നേതൃത്വത്തിൽ തൃക്കൊടിയേറ്റ്,തുടർന്ന് പ്രഭാത ഭക്ഷണം,10.00ന് കുങ്കുമാഭിഷേകം,തുടർന്ന് 25 കലശാഭിഷേകം,12.30ന് അന്നദാനം,വൈകിട്ട് 5.30ന് ഭഗവതിസേവ, 8.30ന് കാപ്പുകെട്ടി കുടിയിരുത്ത് പാട്ട്,രാത്രി 10ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും,16ന് രാവിലെ 7.30ന് തോറ്റംപാട്ട്,10ന് വിശേഷാൽ ആയില്യം ഊട്ട് ,വൈകിട്ട് 6.45ന് സന്ധ്യാ ദീപാരാധന, രാത്രി 9ന് മംഗളാരതി നടഅടപ്പ് . 17ന് രാവിലെ 6ന് ഗണപതി ഹോമം,പന്തീരടി പൂജ,വൈകിട്ട് 6.45ന് വിശേഷാൽ ദീപാരാധന,രാത്രി 8.30ന് കൊടിമരച്ചോട്ടിൽ പൂജ, രാത്രി 9.30ന് കരോക്കെ ഗാനമേള,18ന് രാവിലെ 6ന് ഗണപതിഹോമം,7.30ന് തോറ്റംപാട്ട്,രാത്രി 9ന് വിളക്ക്, മംഗളാരതി,നട അടപ്പ്,രാത്രി 9.15ന് ഡാൻസ് മെഗാഷോ,19ന് ഉച്ചയ്ക്ക് 12ന് അന്നദാനം,വൈകിട്ട് 6.45ന് വിശേഷാൽ ദീപാരാധന,6.50ന് നാട്ടുതാലപ്പൊലി,നന്ദിയോട് നളന്ദ ജംഗ്ഷൻ,നന്ദിയോട് കാണിക്കവഞ്ചിക്ക് സമീപം,കള്ളിപ്പാറ ആയിരവില്ലി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് തിരിക്കുന്ന നാട്ടു താലപ്പൊലി രാത്രി 7ന് ക്ഷേത്രത്തിൽ എത്തും. തുടർന്ന് മാലപ്പുറം പാട്ട്, മംഗല്യപൂജ, ദീർഘസുമംഗലീപൂജ എന്നിവ നടക്കും.രാത്രി 9.30ന് മേജർസെറ്റ് കഥകളി,20ന് പതിവ് വിശേഷാൽ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാത്രി 9.30ന് കരോക്കെ ഗാനമേള, 21ന് പതിവ് വിശേഷാൽ ക്ഷേത്ര ചടങ്ങുകൾ,വൈകിട്ട് 4.30ന് കൊന്നു തോറ്റംപാട്ട്, 22ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാവിലെ 7ന് കുങ്കുമാഭിഷേകം,വൈകിട്ട് 5.30ന് ഉദ്ദിഷ്ട കാര്യസിദ്ധിപൂജ, രാത്രി 9.30ന് മംഗളാരതി 10ന് നൃത്തനാടകം, 23ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാത്രി 7ന് തോറ്റം പാട്ട്, 8.30ന് വെള്ളപുറം തൂക്കം, 9.30ന് പള്ളിവേട്ട, വിളക്ക്, പള്ളി നിദ്ര. 23ന് രാവിലെ 4.45ന് തൃക്കണി ദർശനം, 7ന് ഉരുൾ, തുലാഭാരം, പന്തീരടിപൂജ, രാവിലെ 8ന് പുഷ്പാഭിഷേകം, 9ന് മഹാമൃത്യുഞ്ജയഹോമം, രാവിലെ 10.30ന് പൊങ്കാല, 10.30ന് കാപ്പഴിച്ച് അരയിരുത്ത് പാട്ട്, 12ന് അന്നദാനം, 12.50ന് പൊങ്കാല നിവേദ്യം,വൈകിട്ട് 5.30ന് തൂക്കം ചമയിക്കൽ ഘോഷയാത്ര, 6.30ന് വില്ലിൽതൂക്കം, 8.30ന് ആറാട്ട്, 10ന് വിളക്ക്, കുത്തിയോട്ടം, താലപ്പൊലി തുടർന്ന് ഗാനമേള. രാത്രി 2ന് ഗുരുസി. ഉത്സവം പൂർണ്ണമായും സർക്കാർ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാകും നടത്തുകയെന്ന് ഭാരവാഹികൾ അറിയിച്ചു.