
കല്ലമ്പലം : പാമ്പുകടിയേറ്റ് ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്ന വാവ സുരേഷിനെ നേരിൽക്കണ്ട് നാടിന്റെ ആദരവ് അറിയിച്ച് മുൻ എം.എൽ.എ ബി.സത്യൻ.കോട്ടയം കുറിച്ചിയിൽവച്ച് പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്ന വാവ സുരേഷ് കഴിഞ്ഞദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത്. ഒരു സാമാജികൻ എന്ന നിലയിലും പൊതു പ്രവർത്തകൻ എന്ന നിലയിലും വിവിധ സന്ദർഭങ്ങളിൽ വാവയുടെ സേവനം പല ഘട്ടങ്ങളിൽ നാടിനുവേണ്ടി പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും ചികിത്സയ്ക്ക് കയറിയ സന്ദർഭം മുതൽ എല്ലാ ഘട്ടങ്ങളിലും നല്ല ചികിത്സ ലഭ്യമാക്കുന്നതിനുള്ള സഹായം ചെയ്തിരുന്നുവെന്നും സത്യൻ പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ,ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ്,വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ നിസാറുദ്ദീൻ എന്നിവരുമായി ബന്ധപ്പെട്ട് നല്ല ചികിത്സ ലഭിക്കുന്നതിനുള്ള ഇടപെടൽ സത്യൻ നടത്തിയിരുന്നു.