k-sudhakaran-and-vd-sathe

തിരുവനന്തപുരം: ശിവശങ്കറിനെ ഭയമുള്ളതു കൊണ്ടാണ് മുഖ്യന്ത്രി അദ്ദേഹത്തെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സ്വർണക്കടത്തിന്റെയും സാമ്പത്തിക അഴിമതിയുടെയും സാമൂഹ്യ വിരുദ്ധ പ്രവർത്തങ്ങളുടെയും കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. അതിന് നേതൃത്വം കൊടുത്തയാളെയാണ് മുഖ്യമന്ത്രി വീണ്ടും ന്യായീകരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ പ്രതിയായി ജയിലിൽ കിടന്ന. ശിവശങ്കറിനെതിരെയാണ് കൂട്ടുപ്രതി വെളിപ്പെടുത്തൽ നടത്തിയത്. പുസ്തകമെഴുതാൻ ശിവശങ്കറിന് സർക്കാർ അനുമതി നൽകിയിരുന്നോയെന്ന് വ്യക്തമാക്കണം. പുസ്തകത്തിലെ വെളിപ്പെടുത്തലുകളിൽ പൊള്ളലേറ്റവർക്ക് പ്രത്യേക പകയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അറിയാവുന്നതെല്ലാം ശിവശങ്കർ വെളിപ്പെടുത്തിയാൽ പൊള്ളലേൽക്കുന്നത് മുഖ്യമന്ത്രിക്കായിരിക്കും.

 ലോകായുക്ത: സി.പി.ഐയെ ആദ്യം ബോദ്ധ്യപ്പെടുത്തൂ

ലോകായുക്ത നിയമ ഭേദഗതിയെക്കുറിച്ച് മുഖ്യമന്ത്രി ആദ്യം സി.പി.ഐ നേതാക്കളെ ബോദ്ധ്യപ്പെടുത്തണമെന്ന് സതീശൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ നിലപാടാണ് ശരിയെന്ന് പരസ്യമായി പറഞ്ഞവരാണ് കാനം രാജേന്ദ്രൻ അടക്കമുള്ള സി.പി.ഐ നേതാക്കൾ.

ഒരു കോടതിയും നിയമ വിരുദ്ധമെന്ന് പറയാത്ത നിയമമാണ് 22 വർഷത്തിന് ശേഷം സർക്കാർ നിയമ വിരുദ്ധമാണെന്ന് പറഞ്ഞത്. മുഖ്യമന്തിക്കെതിരായ കേസ് പരിഗണനയിൽ വന്നപ്പോഴാണത്. വളഞ്ഞ വഴിയിലൂടെയുള്ള സർക്കാർ നീക്കത്തിന് ഗവർണറും കൂട്ടുനിന്നു. ഓർഡിനൻസിൽ ഗവർണർ ഒപ്പിടും വരെ നിയമസഭ ചേരുന്നതിനുള്ള തീയതി നിശ്ചയിക്കാതെ സർക്കാർ ഒളിച്ചു കളിച്ചു. ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് നിയമസഭയെ അവഹേളിച്ചെന്നും സതീശൻ കുറ്റപ്പെടുത്തി.

 മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ന്യാ​യീ​ക​ര​ണം ല​ജ്ജാ​വ​ഹം​:​ ​കെ.​ ​സു​ധാ​ക​ര​ൻ

സ​ർ​ക്കാ​രി​നെ​ ​വെ​ള്ള​പൂ​ശി​യ​ ​ശി​വ​ശ​ങ്ക​റി​നെ​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ന്ധ​മാ​യി​ ​ന്യാ​യീ​ക​രി​ക്കു​ന്ന​ത് ​ക​ണ്ട​പ്പോ​ൾ​ ​കേ​ര​ളം​ ​ല​ജ്ജി​ച്ചു​ ​മൂ​ക്ക​ത്ത് ​വി​ര​ൽ​ ​വ​ച്ചെ​ന്നു​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി.
ശി​വ​ശ​ങ്ക​റി​നെ​തി​രേ​ ​സം​സാ​രി​ച്ച് 48​ ​മ​ണി​ക്കൂ​ർ​ ​പോ​ലും​ ​തി​ക​യു​ന്ന​തി​ന് ​മു​മ്പ് ​സ്വ​പ്ന​യ്‌​ക്കെ​തി​രേ​യു​ള്ള​ ​കേ​സു​ക​ൾ​ ​ഒ​ന്നൊ​ന്നാ​യി​ ​കു​ത്തി​പ്പൊ​ക്കു​ന്നു.​ ​ഫാ​സി​സ്റ്റു​ക​ൾ​പോ​ലും​ ​നീ​തി​ന്യാ​യ​ ​വ്യ​വ​സ്ഥ​യെ​ ​ഇ​ങ്ങ​നെ​ ​മ​ലി​ന​മാ​ക്കി​ല്ല.
മു​ഖ്യ​മ​ന്ത്രി​യെ​ ​വെ​ള്ള​പൂ​ശു​ന്ന​ ​സ്വ​പ്ന​യു​ടെ​ ​ശ​ബ്ദ​രേ​ഖ​ ​ത​യ്യാ​റാ​ക്കി​യ​ത് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ലാ​ണ് ​എ​ന്നാ​ണ് ​വി​വ​രം.​ ​ശി​വ​ശ​ങ്ക​റി​ന്റെ​ ​പേ​രി​ൽ​ ​വ​ന്ന​ ​പു​സ്ത​കം​ ​പോ​ലും​ ​ആ​രു​ടെ​യോ​ ​തി​ര​ക്ക​ഥ​യി​ൽ​ ​ര​ചി​ച്ച​താ​ണെ​ന്ന് ​ക​രു​തു​ന്നു.​ ​ശ​ബ്ദ​രേ​ഖ​യി​ലും​ ​പു​സ്ത​ക​ത്തി​ലു​മൊ​ക്കെ​ ​കാ​ര​ണ​ഭൂ​ത​നെ​ ​വാ​ഴ്ത്തു​ക​യും​ ​അ​പ​രാ​ധ​ ​മു​ക്ത​നാ​ക്കു​ക​യു​മാ​ണ്.​ ​അ​ങ്ങ​നെ​ ​ചെ​യ്യു​ന്ന​വ​ർ​ക്കേ​ ​ര​ക്ഷ​യു​ള്ളൂ.
ഇ.​ഡി​യു​ടെ​ ​ക​സ്റ്റ​ഡി​യി​ലി​രി​ക്കെ​ ​പു​റ​ത്തു​വ​ന്ന​ ​ശ​ബ്ദ​രേ​ഖ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത​ത് ​ശി​വ​ശ​ങ്ക​റാ​ണ് ​എ​ന്ന​ ​വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ക്കു​റി​ച്ച് ​അ​ന്വേ​ഷ​ണ​മി​ല്ല.​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​സാ​റ്റ്സ് ​കേ​സി​ൽ​ ​ക്രൈം​ബ്രാ​ഞ്ചി​ന്റെ​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​ശി​വ​ശ​ങ്ക​ർ​ ​ഇ​ട​പെ​ട്ട​തും​ ​അ​ന്വേ​ഷി​ക്കു​ന്നി​ല്ല.​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​ശി​വ​ശ​ങ്ക​റി​ന് ​പു​സ്ത​ക​മെ​ഴു​താ​ൻ​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​അ​നി​വാ​ര്യ​മാ​യ​ ​അ​നു​വാ​ദ​വും​ ​വേ​ണ്ട.​ ​എ​ല്ലാം​ ​മു​ഖ്യ​ന്ത്രി​ക്ക് ​വേ​ണ്ടി​ ​ചെ​യ്യു​ന്ന​തി​നാ​ൽ​ ​അ​സ്ത്ര​വേ​ഗ​ത​യി​ൽ​ ​തി​രി​ച്ചെ​ടു​ത്താ​ണ് ​പ്ര​ത്യു​പ​കാ​രം​ ​ചെ​യ്ത​ത്.​ ​ഇ​പ്പോ​ൾ​ ​പൂ​ർ​ണ​സം​ര​ക്ഷ​ണം​ ​ന​ല്കു​ന്നു.
ഇ​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​ ​കേ​സെ​ടു​ക്കു​ക​യും​ ​ജൂ​ഡി​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വി​ടു​ക​യും​ ​ചെ​യ്ത​ ​ച​രി​ത്ര​മാ​ണ് ​പി​ണ​റാ​യി​ക്കു​ള്ള​ത്.​ ​നീ​തി​ന്യാ​യ​ ​സം​വി​ധാ​ന​ങ്ങ​ളെ​ ​എ​ങ്ങ​നെ​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യാ​മെ​ന്ന് ​മോ​ദി​ക്ക് ​പോ​ലും​ ​പി​ണ​റാ​യി​യി​ൽ​ ​നി​ന്നു​ ​പ​ഠി​ക്കേ​ണ്ടി​ ​വ​രു​മെ​ന്ന് ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.