
മമ്മൂട്ടിയും പാർവതി തിരുവോത്തും മുഖ്യവേഷത്തിൽ എത്തുന്ന പുഴു എന്ന ചിത്രത്തിന് ക്ളീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചു. നവാഗതയായ രത്തീന സംവിധാനം ചെയ്ത ചിത്രത്തിൽ നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വൈറസിനു ശേഷം ഷറഫും സുഹാസും ഉണ്ടയുടെ തിരക്കഥാകൃത്തായ ഹർഷാദിനൊപ്പം ചേർന്നാണ് രചന നിർവഹിക്കുന്നത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം.സിൻസിൽ സെല്ലുലോയ്‌ഡിന്റെ ബാനറിൽ എസ്. ജോർജ് ആണ് നിർമ്മാണം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് സഹനിർമ്മാണവും വിതരണവും. സംഗീതം ജേക് സ് ബിജോയ്, കലാസംവിധാനം മനു ജഗദ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ. പി.ആർ.ഒ : പി. ശിവപ്രസാദ്