
തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്വാമി ശാശ്വതീകാനന്ദയുടെ 72-ാമത് ജയന്തി ആഘോഷത്തിനുള്ള ആലോചനായോഗം നാളെ വൈകിട്ട് 4ന് മണക്കാട് ട്രസ്റ്റ് ഓഫീസിൽ പ്രസിഡന്റ് ഡോ.എൻ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ മണക്കാട് സി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി മനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും.