
തിരുവനന്തപുരം:കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള അരലക്ഷം രൂപയുടെ ധനസഹായത്തിന് ലഭിച്ച അപേക്ഷകളിൽ 95 ശതമാനവും തീർപ്പാക്കി. അപേക്ഷ സമർപ്പിച്ചാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പണം അക്കൗണ്ടിൽ ലഭിക്കും. കഴിഞ്ഞദിവസം വരെ റിപ്പോർട്ട് ചെയ്ത 61,134 മരണങ്ങളിൽ 53,524 പേരുടെ കുടുംബങ്ങളും ധനസഹായത്തിന് അപേക്ഷിച്ചു. 50,052 അപേക്ഷകൾ അംഗീകരിച്ചു. 44,185 പേർക്ക് ധനസഹായം ലഭ്യമാക്കി. സുപ്രീംകോടതി ഇടപെടലിനെത്തുടർന്നാണ് അപേക്ഷകൾ തീർപ്പാക്കുന്നതിൽ വേഗം കൈവന്നത്. ഇപ്പോൾ കൊവിഡ് മരണങ്ങളുണ്ടാകുന്ന വീടുകളിൽ വില്ലേജ് ഓഫീസർമാർ ഉൾപ്പെടെ ബന്ധപ്പെട്ട് സഹായം ഉറപ്പാക്കുന്നുണ്ട്.