തിരുവനന്തപുരം: നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മാണിക്കൽ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പുഴയൊഴുകും മാണിക്കൽ പദ്ധതി നാളെ ഉദ്ഘാടനം ചെയ്യും.പത്തേക്കർ വയലിൽ വിത്തുവിതച്ചാണ് മന്ത്രി ജി.ആർ.അനിൽ ഇതിന്റെ ഒന്നാം ഘട്ടോദ്ഘാടനം നിർവഹിക്കുന്നത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അദ്ധ്യക്ഷത വഹിക്കും. നവകേരളം കർമ്മ പദ്ധതി കോർഡിനേറ്റർ ഡോ.ടി എൻ സീമ, വാമനപുരം എം.എൽ.എ ഡി.കെ മുരളി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം തുടങ്ങിയവർ പങ്കെടുക്കും.