
നെയ്യാറ്റിൻകര: ആലുംമൂട് പൗരാവലിയുടെ നേത്യത്വത്തിൽ ഓട്ടോ തൊഴിലാളി വിശ്വനാഥൻ നായരുടെ ഒന്നാം ചരമവാർഷിക അനുസ്മരണത്തോടനുബന്ധിച്ച് ഓട്ടോ തൊഴിലാളികൾക്ക് യൂണിഫോം വിതരണം ചെയ്തു. കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ടൗണിലെ മുതിർന്ന ഓട്ടോ തൊഴിലാളികളായ മണിയൻ, മണികണ്ഠൻ എന്നിവരെ ആദരിച്ചു. ആലുംമൂട് വാർഡ് കൗൺസിലർ മഞ്ചത്തല സുരേഷ് അദ്ധ്യക്ഷനായിരുന്നു. എസ്.കെ. ജയകുമാർ, മണലൂർ ശിവപ്രസാദ്, കെ.പി. ശ്രീകണ്ഠൻ നായർ, ശബരിനാഥ് രാധാക്യഷ്ണൻ, മണലൂർ സുരേഷ്, തിരുമംഗലം സന്തോഷ്, എ.എൽ. സതീഷ്, മണലൂർ അനിൽ, ക്യാപിറ്റൽ വിജയൻ, മഞ്ചത്തല സുനിൽ, കുട്ടൻ സുരേഷ്, എച്ച്. ദാവൂദ് എന്നിവർ പങ്കെടുത്തു.