കടയ്ക്കാവൂർ: നടപ്പിലാകാത്ത പദ്ധതിയുടെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നത് ബി.ജെ.പി എന്ത് വില കൊടുത്തും തടയുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. സുധീർ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാത്ത പദ്ധതിയാണ് നടപ്പിലാക്കുമെന്ന് പറഞ്ഞ് നാട്ടുകാരുടെ പറമ്പിൽ കല്ലിടുന്നത്. കെ റെയിൽ സമര പ്രഖ്യാപനവുമായി ബന്ധപ്പെട്ടു ബി.ജെ.പി കടക്കാവൂർ മണ്ഡലം സമിതിയുടെ നേതൃത്യത്തിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി കടയ്ക്കാവൂർ പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ റെജികുമാർ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ പുവണത്തുമൂട് ബിജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വക്കം അജിത്, കടക്കാവൂർ മണ്ഡലം പ്രഭാരിയും, ജില്ലാ ട്രഷറുമായ ബാലമുരളി, കടയ്ക്കാവൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം. വിജയകുമാർ, അയിലം അജി. മണ്ഡലം സെക്രട്ടറി അനീഷ്‌. പി, കടയ്ക്കാവൂർ പഞ്ചായത്ത് മെമ്പർമാരായ അഭിലാഷ്, രേഖ, ഷീബ, മണ്ഡലം ട്രഷറർ മനോജ്‌ മറ്റത്തിൽ, എസ് സി. മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രകാശ് കൂന്തള്ളൂർ. വാർഡ്, ബൂത്ത്‌, പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി മാർ. എന്നിവർ പങ്കെടുത്തു.