air-india

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ എയർ ഇന്ത്യയ്‌ക്കുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും സർക്കാർ ഏറ്റെടുക്കും. എറണാകുളത്ത് 11.02 ആർ വസ്തുവും കെട്ടിടവുമാണുള്ളത്. ഇതിന്റെ രേഖകൾ പരിശോധിച്ച് നിയമവകുപ്പിന്റെ അനുമതി വാങ്ങിയ ശേഷം ന്യായവില നൽകി ഏറ്റെടുക്കും.

തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിന് സമീപവും സ്ഥലവും കെട്ടിടവുമുണ്ട്. ഇത് സർക്കാർ പാട്ടത്തിന് നൽകിയതാണ്. ഇത് തിരികെ എടുക്കാനുള്ള നടപടികളും റവന്യുവകുപ്പ് തുടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തോട് ചേർന്ന് 9.5 ഏക്കർ സ്ഥലവും എയർഇന്ത്യയ്ക്കുണ്ട്. വിമാനത്താവള വികസനത്തിന് സൗജന്യമായി നൽകിയതാണിത്. നടപടികൾ പൂർത്തിയാക്കി തിരിച്ചെടുത്തശേഷം ഇവിടം വിമാനത്താവള നടത്തിപ്പിന് ആവശ്യമെങ്കിൽ നിശ്ചിത കാലത്തേക്ക് പാട്ടത്തിന് നൽകും.