
തിരുവനന്തപുരം:കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിയ ഡോ.ജോർജ് ഓണക്കൂറിന് പ്രഭാത് ബുക്ക് ഹൗസ് സ്വീകരണം നൽകി. വഞ്ചിയൂർ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ഡോ.ജോർജ് ഓണക്കൂർ,അഡ്വ. കെ.പി.ജയചന്ദ്രൻ,പ്രൊഫ.വി.കാർത്തികേയൻ നായർ എന്നിവർക്ക് പ്രഭാതിന്റെ സ്നേഹോപഹാരം ചെയർമാൻ സി.ദിവാകരൻ സമ്മാനിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ ഗ്രന്ഥങ്ങൾ ഏറ്റുവാങ്ങി.എസ്.ഹനീഫാറാവുത്തർ,ഡോ.വള്ളിക്കാവ് മോഹൻ ദാസ്, പ്രൊഫ.എം.ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ആവണിത്തേര് (പകൽക്കുറി വിശ്വൻ) അർപ്പിത (വിനയൻ വടയാറ്റൂർ),ലണ്ടൻയാത്ര, കമ്പ്യൂട്ടർ പറഞ്ഞ കഥ (കുസുമം ആർ.പുന്നപ്ര ) എന്നീ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തു.