
മലയിൻകീഴ് സി.പി.ഐ മലയിൻകീഴ് ബ്രാഞ്ച് സമ്മേളനത്തിന് മുന്നോടിയായി മുതിർന്ന നേതാവ് വി.എസ്.രാജൻ പതാക ഉയർത്തി. ഏറെക്കാലം സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മിറ്റി അംഗം, ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാൽ സജീവ പ്രവർത്തനത്തിൽ നിന്ന് രാജൻ വിട്ട് നിൽക്കുകയായിരുന്നു. മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേപ്പൂക്കട സതീഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സജിത്, അജയൻ, ധനശേഖരൻ, എസ്.ചന്ദ്രബാബു, വിനോദ്കുമാർ, ഗോപൻസാഗരി എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ദിലീപ്കുമാറിനെ തിരഞ്ഞെടുത്തു.