
വർക്കല: ഗാർഹിക മാലിന്യ സംസ്കരണത്തിന് പുതിയ പദ്ധതിയുമായി ചെമ്മരുതി ഗ്രാമപഞ്ചായത്ത്. സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ മുഖേന ലഭിച്ച സംസ്കരണ സംവിധാന യൂണിറ്റുകളുടെ വിതരണം നിർവഹിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാബിറിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വൈസ് പ്രസിഡന്റ് ആർ.ലിനീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാനളൻ, മെമ്പർമാരായ ജി.എസ്.സുനിൽ, സ്മിത.എൽ, ശശികല, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.