തിരുവനന്തപുരം:എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷനിൽ ജില്ലാ മിഷൻ കോഓർഡിനേറ്ററെ താത്കാലികമായി നിയമിക്കും.ഒരു ഒഴിവാണുള്ളത്. 23നും 60നും ഇടയിലാവണം പ്രായം. 50,000 രൂപയാണ് വേതനം.
അപേക്ഷ 28നകം നൽകണം.ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ,എക്‌സൈസ് ഡിവിഷൻ ഓഫീസ്,ഈസ്റ്റ് ഫോർട്ട്, തിരുവനന്തപുരം- 695023 എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്.ഫോൺ: 0471-2473149.