covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 18,420 പേർ കൂടി കൊവിഡ് ബാധിതരായി. 22.30 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 82,575 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളം 3012, തിരുവനന്തപുരം 1999 എന്നിങ്ങനെയാണ് ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകൾ. 151 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. 24 മണിക്കൂറിനിടെയുണ്ടായ 20 മരണങ്ങളും കഴിഞ്ഞദിവസങ്ങളിലുണ്ടായ 168 മരണങ്ങളും കൂടാതെഅപ്പീൽ നൽകിയ 153 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 17,048 പേർ സമ്പർക്കരോഗികളാണ്. 1114 പേരുടെ ഉറവിടം വ്യക്തമല്ല. 107 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. ചികിത്സയിലായിരുന്ന 43,286 പേർ രോഗമുക്തി നേടി.