ഉദിയൻകുളങ്ങര:അമ്പലം കൊടുംകര ശ്രീനാഗർ ഭഗവതികാവിലെ (ദക്ഷിണ മണ്ണാറശാല) ആയില്യ മഹോത്സവം നാളെ മുതൽ 16 വരെ നടക്കും.12ന് രാവിലെ 5.30ന് മഹാഗണപതി ഹോമം,നവ കലശപൂജകൾ,പ്രഭാത പൂജ, ദീപാരാധന. 8ന് രാമായണ പാരായണം, 9ന് പാൽ പൊങ്കാല, 10ന് ശ്രൂതി സാന്ദ്രലയ മുരളി ഗാനങ്ങൾ, 11.30ന് പൊങ്കാല നിവേദ്യം,12ന് പ്രസാദ ഊട്ട് സദ്യ ,വൈകിട്ട് 6മുതൽ പുഷ്പാഭിഷേകം,ഉത്സവ വിശേഷാൽ പൂജകൾ, ചുറ്റുവിളക്ക്, സന്ധ്യാ പുജാദീപാരാധന 7 ന് സനാതന ധർമ്മ സമ്മേളനം.