തിരുവനന്തപുരം:വഞ്ചിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന ചെട്ടിക്കുളങ്ങര രാധാകൃഷ്‌ണന്റെ ഒന്നാം ചരമവാർഷികവും പുഷ്‌പാർച്ചനയും മുൻ മന്ത്രി വി.എസ് ശിവകുമാർ ഉദ്ഘാടനം ചെയ്‌തു. കെ.ഗോപാലകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പത്മകുമാർ, എസ്.എം ബാലു,ഡി.അനിൽകുമാർ, ചിത്രാലയം ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.