copter
കൊച്ചി തീരസംരക്ഷണ സേനയുടെ ഭാഗമായ രണ്ട് ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളെ സ്വീകരിക്കുന്നു.

തിരുവനന്തപുരം: രണ്ട് ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ കൊച്ചി തീരസംരക്ഷണ സേനയുടെ ഭാഗമായി. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എം.കെ-III ശ്രേണിയിൽപ്പെട്ടതാണ് ഈ കോപ്ടറുകൾ. പരമ്പരാഗത ജലപീരങ്കി സല്യൂട്ട് നൽകി ആചാരപരമായാണ് കോപ്ടറുകളെ വരവേറ്റത്. നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽ ലിമിറ്റഡ് ഈ ഇനത്തിലെ പത്ത് കോപ്ടറുകൾ തീരസംരക്ഷണ സേനയ്ക്ക് നൽകിയിട്ടുണ്ട്. അത്യാധുനിക സെൻസറുകളും ആയുധങ്ങളും ഉൾക്കൊള്ളുന്ന നാവിക ഹെലികോപ്ടറാണ് ധ്രുവ്. രോഗികളെ എയർലിഫ്റ്റ് ചെയ്യുന്നതിനായി, നീക്കം ചെയ്യാവുന്ന വിധത്തിലുള്ള മെഡിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റും കോപ്ടറിൽ ഘടിപ്പിച്ചിട്ടുണ്ട്.