
പാറശാല:ബി.ജെ.പി കുളത്തൂർ മണ്ഡലം കമ്മിറ്റി ഓഫീസ് ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പ്ലാമൂട്ടുകട നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ജെ.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് കുമാർ, ദേശീയ കൗൺസിൽ അംഗം ചെങ്കൽ രാജശേഖരൻ നായർ, സംസ്ഥാന സമിതി അംഗം പച്ചല്ലൂർ അശോകൻ, സംസ്ഥാന കൗൺസിൽ അംഗം സുരേഷ് തമ്പി, യുവമോർച്ച സംസ്ഥാന സെക്രട്ടറി മനു പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. കുളത്തൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ പോരന്നൂർ വിമൽ സ്വാഗതവും കെ.ശ്രീകുമാർ നന്ദിയും പറഞ്ഞു. ജില്ലാ മണ്ഡലം ഭാരവാഹികളായ സുബ്രഹ്മണ്യപുരം മോഹനൻ, കാരോട് സുരേന്ദ്രൻ,കോമളൻ, അജീഷ്,ആശ്രമം പ്രശാന്ത്,വി.രാജി, പി.ബിന്ദു, പ്രദീപ് കുമാർ.കെ, പ്രമോദ്.കെ, ശോഭന .ടി, വീണ വി.കുമാർ വിവിധ മോർച്ച ഭാരവാഹികൾ, ഏരിയ ഭാരവാഹികൾ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.