
തിരുവനന്തപുരം: ശമ്പളവും പെൻഷനും നൽകാൻ കെ.എസ്.ആർ.ടി.സിക്ക് 110.78 കോടി രൂപ സർക്കാർ അനുവദിച്ചു. ശമ്പളത്തിന് 40 കോടിയും പെൻഷന് 70.78 കോടിയുമാണ് നൽകിയത്. കെ.എസ്.ആർ.ടി.സിക്ക് ശമ്പളം നൽകാൻ മാത്രമായി 2021 മാർച്ചുമുതൽ ഇതുവരെ 823.18 കോടി രൂപ നൽകിയതായി മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
പെൻഷൻ നൽകുന്നതിനുവേണ്ടി ഈ സാമ്പത്തിക വർഷം 752.16 കോടി രൂപയും നൽകി.ബാങ്ക് വായ്പാ തിരിച്ചടവിനായി 220 കോടി അനുവദിച്ചു. ഡീസൽ വാങ്ങാനും ടോൾ നൽകാനും കടമെടുക്കാൻ സഹായിച്ച കൺസൾട്ടൻസിക്ക് സർവീസ് ചാർജ്ജായി 1.65 കോടിരൂപ സർക്കാർ നൽകി.1000 കോടി ബഡ്ജറ്റിൽ വകയിരുത്തിയിരുന്നെങ്കിലും 1821.65 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് നൽകി.