eldo-film

തിരുവനന്തപുരം: ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടിയായ എൽദോ കുര്യാക്കോസ് അഭിനയിച്ച ഹ്രസ്വ ചിത്രത്തിന്റെ റിലീസ് ചലച്ചിത്ര നിർമ്മാതാവും ഗോകുലം ഗ്രൂപ്പ് ഒഫ് ചെയർമാനുമായ ഗോകുലം ഗോപാലൻ നിർവഹിച്ചു. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ ഡിഫറന്റ് ആർട് സെന്ററിൽ നടന്ന ചടങ്ങിൽ ഗോകുലം ഗ്രൂപ്പ് നിർമ്മിക്കുന്ന സിനിമയിൽ എൽദോ കുര്യാക്കോസിന് ഒരവസരം നൽകുമെന്ന് ഗോകുലം ഗോപാലൻ പ്രഖ്യാപിച്ചു. ചലച്ചിത്ര സംവിധായകൻ പ്രജേഷ് സെൻ അദ്ധ്യക്ഷത വഹിച്ചു.പോൾ കറുകപ്പള്ളി മുഖ്യാതിഥിയായി. മാജിക് അക്കാ‌ഡമി എക്‌സിക്യുട്ടീവ് ഡയറക്‌ടർ ഗോപിനാഥ് മുതുകാട്, ഹ്രസ്വചിത്ര അഭിനേതാക്കളായ എൽദോ കുര്യാക്കോസ്, ടോണി, സ്വപ്‌നപ്പിള്ള, നിധരാധ, മായ, മുരളി കൊടുങ്ങല്ലൂർ, ഔസേപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു.