
കല്ലറ:ഭരതന്നൂർ നെല്ലിക്കുന്ന് പി.എച്ച്.സിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ഡോക്ടർ മാരുടെയും ജീവനക്കാരുടെയും സേവനം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ഭരതന്നൂർ ഏരിയാകമ്മിറ്റി സംഘടിപ്പിച്ച ധർണ ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി എസ്.ആർ.റജികുമാർ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി പാലോട് മണ്ഡലം പ്രസിഡന്റ് മുകേഷ്,പഞ്ചായത്ത് ജനറൽ സെക്രട്ടറി അജീഷ്,മുരളീധരൻപിള്ള,പ്രസിഡന്റ് അജിത്ത് ലാൽ, ഷൈജു,ജയകുമാർ എന്നിവർ പങ്കെടുത്തു.