കിളിമാനൂർ: അടയമൺ വടക്കേകോണം പ്രദേശങ്ങളിൽ പേപ്പട്ടി ആക്രമണം രൂക്ഷമെന്ന് പരാതി. സ്കൂളിൽ പോവുകയായിരുന്ന ഒരു കുട്ടിയുടെ ബാഗ് കടിച്ചു കീറി. വട്ടലിൽ പ്രദേശങ്ങളിൽ നിരവധി വീടുകളിൽ തുണിയും മറ്റും കടിച്ചു കീറുകയും, വടക്കേകോണത്തും വട്ടലിൽ നിവാസിളെ ആക്രമിക്കാൻ മുതിരുകയും ചെയ്തു.

വടക്കകോണം പ്രദേശത്ത് അക്രമാസക്തമായ പേപ്പട്ടിയെ നാട്ടുകാർ ഓടിക്കുകയും വടക്കേകോണം രാജുവിന്റെ വീട്ടിൽ പട്ടി ഓടി കയറുകയും ചെയ്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി അടയമൺ വടക്കേകോണം വട്ടലിൽ പ്രദേശങ്ങളിൽ നായശല്യം രൂക്ഷമാണ്. തെരുവ് നായ ശല്യം ഒഴിവാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.