photo

പാലോട്:പാലോട് കാർഷിക കലാ മേളയുടെയും കന്നുകാലിച്ചന്തയുടെയും സംഘാടക പ്രമുഖരായിരുന്ന പി.എസ്. ദിവാകരൻ നായർ,എം.പി.വേണുകുമാർ എന്നിവരെ 59 -മത് മേളയുടെ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ അനുസ്മരിച്ചു. കൺവീനർ ജി.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ പാലോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ്.മധു ഉദ്‌ഘാടനം ചെയ്തു.ഡി.സി.സി സെക്രട്ടറി ഡി.രാഘുനാഥൻ നായർ,യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ എ.എം.അൻസാരി,മേള ഭാരവാഹികളായ ഇ.ജോൺകുട്ടി,എം.ഷിറാസ്ഖാൻ തുടങ്ങിയവർ പങ്കെടുത്തു.