flood

തിരുവനന്തപുരം: രണ്ട് പ്രളയത്തിന്റെ കെടുതികൾ നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിഞ്ഞുകിട്ടിയ തുകയിൽ 772.38 കോടി രൂപ ചെലവാക്കിയിട്ടില്ല. പ്രളയബാധിതരായ പലർക്കും സഹായം കിട്ടിയിട്ടില്ലെന്ന ആക്ഷേപങ്ങൾ പല ജില്ലകളിലും ഉയരുമ്പോഴാണ് ഇത്രയും തുക ബാക്കി കിടക്കുന്നത്.

2018ലെ മഹാപ്രളയത്തിലും 2019ലെ പ്രളയത്തിലും തകർന്നടിഞ്ഞ ജനതയെ കര കയറ്റാൻ സർക്കാരിന്റെ ആഹ്വാനത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നിധിയിലേക്ക് വൻതുകകൾ കിട്ടിയത്. 4912.45 കോടി രൂപ കിട്ടിയതിൽ ഇതുവരെ ചെലവാക്കിയത് 4140.07 കോടിയാണ്. പ്രളയത്തിൽ നിന്ന് കര കയറാൻ കേരളത്തിന് 31,000 കോടി രൂപയെങ്കിലും വേണമെന്ന് അക്കാലത്ത് സർക്കാർ വിശദീകരിച്ചിരുന്നു.

2018 ജൂലായ് 27 മുതൽ 2020 മാർച്ച് 26 വരെയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ എത്തിയത്.

ലഭിച്ച തുകകൾ

 സർക്കാർ പോർട്ടൽ വഴി ജനങ്ങൾ നൽകിയത്: 230.93 കോടി

 പെൻഷൻകാരും ജനങ്ങളും നൽകിയത് : 2865.4കോടി

 ജീവനക്കാരുടെ സാലറി ചലഞ്ച് : 1229.89കോടി

 ഉത്സവ ബത്ത - 117.69കോടി

 കെയർഹോം പ്രോജക്ടിന് സഹകരണവകുപ്പ് സമാഹരിച്ചത്- 52.69കോടി

 മദ്യവില്പനയിലെ അധികനികുതി- 308.68കോടി

 ദുരന്ത നിവാരണവകുപ്പ് വഴിയുള്ള വിഹിതം- 107.17കോടി

 ആകെ- 4912.45 കോടി

അനുവദിച്ച തുകകൾ

 2018 പ്രളയത്തിൽ അടിയന്തര സഹായം: 457.58കോടി

 ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക്: 2353.46കോടി

 ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് : 135.85കോടി

 കെയർഹോം പ്രോജക്ടിൽ വീട് : 52.69 കോടി

 കർഷകർക്ക് ധനസഹായം: 54 കോടി

 ജനങ്ങൾക്ക് ഭക്ഷ്യോല്പന്ന കിറ്റ് : 54.46കോടി

അരിവിതരണം: 9.4കോടി

 വീടുകൾ നഷ്ടപ്പെട്ടവ‌ർക്ക് അധികസഹായം: 10കോടി

 കുട്ടികൾക്ക് പാഠപുസ്തകങ്ങൾ നൽകാനും മറ്റും: 47ലക്ഷം

 ചെറുകിട സംരംഭകർക്ക്: 20.96കോടി

 പലവക: 20.28 കോടി

 കെ.എസ്.എഫ്.ഇ ഷെൽട്ടർഹോം: 35.99കോടി

 കുടുംബശ്രി: 336.19കോടി

 പുനർഗേഹം പദ്ധതി: 250കോടി

 കർഷകർക്ക് കൃഷി ഡയറക്ടറേറ്റ് സഹായം: 85.6കോടി

 കാരുണ്യ ഫാർമസി മരുന്ന് : 2.87കോടി

 വ്യാപാരി ക്ഷേമ ബോർഡ്: 5.4 കോടി

 ഓണക്കാലത്ത് സപ്ലൈകോയ്ക്ക്: 30.46കോടി

 പ്രാദേശിക റോഡ് വികസനം : 224.34കോടി

 ഫിഷറീസ് ഡയറക്ടറേറ്റ്: 7ലക്ഷം

 ആകെ: 4140.07കോടി