
മാർച്ച് 1 മുതൽ 4 വരെ എറണാകുളത്ത്
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ തീയതിയിൽ മാറ്റം വരുത്തേണ്ടെന്ന് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി.
മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളത്താണ് സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കും. പൊതുസമ്മേളനത്തോടനുബന്ധിച്ച് റാലി ഒഴിവാക്കും. പൊതുസമ്മേളനത്തിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കാനും ധാരണയായി.
ഏപ്രിൽ ആറ് മുതൽ 10 വരെ കണ്ണൂരിലാണ് 23ാം പാർട്ടി കോൺഗ്രസ്. നേരത്തേ മാറ്റി വച്ച ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളിലായി നടത്താനും ധാരണയായിട്ടുണ്ട്.