കടയ്ക്കാവൂർ: വിവിധാവശ്യങ്ങൾ ഉന്നയിച്ച് എൻ.സി.പി ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഹെഡ് പോസ്റ്റോഫീന് മുന്നിൽ ധർണ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ. ഷാജി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എൻ. മുകേഷ് അദ്ധ്യക്ഷനായി. കെ. ഹനീഫ, സോമനാഥൻ ലൈജു, ഷൈജു വട്ടവിള, ജയചന്ദ്രൻ, ഉത്തമൻ, ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.