
നെയ്യാറ്റിൻകര: ഡോ.ജി.ആർ പബ്ലിക് സ്കൂളിലെ 'മാറ്റം' സംരംഭത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മുൻ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ തുടക്കമിട്ട ഈ പദ്ധതിയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള റിപ്പോർട്ട് അദ്ദേഹം അവതരിപ്പിച്ചു.പദ്ധതി പ്രയോജനപ്രദമാക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് പദ്ധതിക്കും തുടക്കമായി.നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ പി.കെ.രാജ്മോഹൻ,ഡോ.ജി. ആർ പബ്ലിക് സ്കൂൾ അക്കാദമിക് ഡയറക്ടർ ഗൗരി നായർ,പ്രിൻസിപ്പൽ ഡോ.രാജാമോഹൻ,ഊരൂട്ടുകാല വാർഡ് കൗൺസിലർ എസ്.സുമ,പി.ടി.എ പ്രസിഡന്റ് എസ്.ശരത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.