തിരുവനന്തപുരം:കൃഷി വകുപ്പിനു കീഴിൽ കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളമുളള കാർഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് നടത്തും.കാർഷിക യന്ത്രങ്ങൾ കൈവശമുളള എല്ലാ കാർഷിക യന്ത്ര ഉടമകളും,മറ്റ് ഏജൻസികളും,എല്ലാവരും അവരുടെ പരിധിയിലുളള കൃഷി ഭവനുകളിൽ 28ന് മുൻപായി യന്ത്രങ്ങളുടെ വിവരങ്ങൾ നിശ്ചിത രജിസ്‌ട്രേഷൻ ഫോറത്തിൽ നൽകണം.മാതൃക ഫോറം കൃഷിഭവനുകളിൽ ലഭിക്കും.