sndp

നെയ്യാറ്റിൻകര:എസ്.എൻ.ഡി.പി യോഗം തൊഴുക്കൽ ശാഖ നി‌ർമ്മിച്ച ഗുരുമന്ദിരത്തിന്റെയും ഗുരുദേവ പ്രതിഷ്ഠയുടെയും വാർഷികവും പൊതുസമ്മേളനവും മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ മുഖ്യപ്രഭാഷണം നടത്തി.എം.എൽ.എമാരായ കെ.ആൻസലൻ,എം.വിൻസെന്റ്,നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹൻ,നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ,നഗരസഭാ കൗൺസിലർമാരായ വേണുഗോപാൽ,കെ.സുകുമാരി,കെ.എം.എസ്.എസ് സംസ്ഥാന സെക്രട്ടറി വി.എസ്. സനൽകുമാർ,തൊഴുക്കൽ ഭദ്രകാളിക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി കെ.ശിവൻകുട്ടി,എൻ.എസ്.എസ് താലൂക്ക് യൂണിയൻ ബോർഡ് അംഗം രാജശേഖരൻ നായർ,അയ്യനവർ മഹാജനസംഘം ഭാരവാഹി ആർ.വിജയൻ, എസ്.ബി.ആർ.എ പ്രസിഡന്റ് കെ.രവീന്ദ്രൻ,ശ്രീനാരായണ വൈദിക സംഘം ട്രസ്റ്റ് സെക്രട്ടറി അശോകൻ ശാന്തി, ശാഖ പ്രസിഡന്റ് എം.സാംബശിവൻ,സെക്രട്ടറി സി.എസ്.ഹരീഷ് എന്നിവർ പങ്കെടുത്തു.