തിരുവനന്തപുരം: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് ശല്യം രൂക്ഷമായ 'ഹോട്ട് സ്‌പോട്ട്" വില്ലേജുകളുടെ ലിസ്റ്റ് കേന്ദ്രത്തിന് സമർപ്പിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലിസ്റ്റ് സമർപ്പിച്ചത്. 406 വില്ലേജുകളാണ് 'ഹോട്ട് സ്‌പോട്ട്" വിഭാഗത്തിലുള്ളത്. നേരത്തെ കൂടുതൽ വില്ലേജുകളുടെ ലിസ്റ്റ് സമർപ്പിച്ചിരുന്നു. വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽക്കൊണ്ടുവന്ന് സമ്മർദ്ദം ചെലുത്തുന്നതിനായി സംസ്ഥാനത്ത് നിന്നുള്ള എം.പിമാർക്ക് മന്ത്രി എ.കെ. ശശീന്ദ്രൻ കത്തയച്ചു.