sa

കിളിമാനൂർ: ആദ്യകാല സിനിമാ നടനും, പ്രൊഡകഷ്ൻ കൺട്രോളറുമായിരുന്ന വാമനപുരം മേലാറ്റുമൂഴി കട്ടയ്ക്കാലിൽ മഠത്തിൽ ശങ്കരനാരായണ ശർമ്മ (രാജാമണി പോറ്റി, 89) നിര്യാതനായി. മുപ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ നൂറോളം സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചിട്ടുണ്ട്. മേരി ലാൻഡ് നിർമ്മിച്ച് പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത 'മിന്നുന്നതെല്ലാം പൊന്നല്ല" ആയിരുന്നു ആദ്യ സിനിമ. രണ്ടിടങ്ങളിൽ, ഭക്തകുചേല, പൂത്താലി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ശശികുമാർ, പി.ജി. വിശ്വംഭരൻ, കുര്യൻ വർണശാല, ജി. വിശ്വനാഥ്, കണ്ണന്താനം, പ്രിയദർശൻ,ലെനിൻ രാജേന്ദ്രൻ, മധു, അശോക് കുമാർ, എം. കൃഷ്ണൻ നായർ തുടങ്ങി അക്കാലത്തെ പ്രമുഖ സംവിധായകരുടെ സിനിമകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. കബീർ റാവുത്തർ സംവിധാനം ചെയ്ത ഇങ്ങനെയും ഒരാൾ ആയിരുന്നു ആണ് അവസാനം അഭിനയിച്ച സിനിമ. മകൻ: രാഹുൽ.