തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് മിഴിവേകി കണ്ണൂരിന്റെ തെയ്യക്കോലങ്ങൾ. മൂന്നാം ദിനമായ ഇന്നലെ രാമചന്ദ്രൻ പണിക്കരുടെ നേതൃത്വത്തിൽ കണ്ണൂർ സമ്പ്രദായ അവതരിപ്പിച്ച തെയ്യം ഭക്തരുടെ മനസുനിറച്ചു. ദാരികവധം ആസ്പദമാക്കിയുള്ള രക്തചാമുണ്ഡിയും സർവ്വജ്ഞപീഠം കയറുന്ന ശങ്കരാചാര്യരെ പരീക്ഷിക്കുന്ന പാർവതിദേവിയുടെ കഥ വിവരിക്കുന്ന പൊട്ടൻ തെയ്യവുമാണ് നടപ്പന്തലിന് സമീപമുള്ള തെയ്യത്തറയിൽ അരങ്ങേറിയത്.ഭഗവതിയായി രാമചന്ദ്രൻ പണിക്കരും സഹവേഷമായി മനോജുമാണ് നിറഞ്ഞാടിയത്.ആറ്റുകാൽ അനുഭവം വളരെ മികച്ചതാണെന്നും ദേവീസന്നിധിയിൽ ഈയൊരു അവസരമൊരുക്കിയ ക്ഷേത്ര ഭാരവാഹികൾക്കും കലാകാരൻമാർ നന്ദി പറഞ്ഞു. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രനടയിൽ ഉച്ചയ്ക്ക് കളരിപ്പയറ്റും വൈകിട്ട് ചാക്യാർകൂത്തും നടന്നു.
ഇന്നത്തെ ചടങ്ങുകൾ
രാവിലെ 4.30ന് നിർമ്മാല്യ ദർശനത്തോടെ ചടങ്ങുകൾ ആരംഭിക്കും.5ന് നിർമ്മാല്യ ദർശനം, 5.30ന് അഭിഷേകം, 6.40ന് ദീപാരാധന,6.50ന് ഉഷ ശ്രീബലി, 7.15ന് കളഭാഭിഷേകം,7.30ന് പന്തീരടിപൂജ, 8.30ന് ദീപാരാധന,11.30ന് ഉച്ചപൂജ,ഉച്ചയ്ക്ക് 12ന് ദീപാരാധന, 12.30ന് ഉച്ച ശ്രീബലി,1ന് നട അടയ്ക്കൽ, വൈകിട്ട് 5ന് നട തുറക്കൽ, 6.45ന് ദീപാരാധന, 7.15ന് ഭഗവതിസേവ, 9ന് അത്താഴപൂജ,9.15ന് ദീപാരാധന,9.30ന് അത്താഴ ശ്രീബലി,12ന് ദീപാരാധന,1ന് നട അടയ്ക്കൽ എന്നിങ്ങനെയാണ് ചടങ്ങുകൾ.ദരിദ്രനായ കോവലൻ ദേവിയുടെ നിർബന്ധത്തിന് വഴങ്ങി നിത്യവൃത്തിക്കായി ദേവിയുടെ ചിലമ്പ് വിൽക്കാനായി പോകുന്ന സന്ദർഭം തോറ്റംപാട്ടായി അവതരിപ്പിക്കും.
കലാപരിപാടികൾ
അംബ മെയിൻ സ്റ്റേജ്- വൈകിട്ട് 5ന് ദേവഗീതങ്ങൾ, 6ന് നൃത്തനൃത്യങ്ങൾ,7ന് മോഹിനിയാട്ടം,8ന് നാടൻപാട്ട്,10ന് ഭക്തിഗാനമേള
അംബിക മിനി സ്റ്റേജ്- വൈകിട്ട് 5ന് കുച്ചിപ്പുടി, 6-7 മറ്റ് നൃത്തങ്ങൾ, 9ന് ശാസ്ത്രീയനൃത്തം
അംബാലിക മിനി സ്റ്റേജ്- രാവിലെ 6ന് ലളിതാസഹസ്രനാമ പാരായണം, 7ന് ഭജന, 8ന് നാരായണീയപാരായണം, 9ന് സൗന്ദര്യലഹരിപാരായണം, 10.30ന് ഭക്തിഗാനാഞ്ജലി, വൈകിട്ട് 5ന് ഓട്ടൻതുള്ളൽ, 6ന് തിരുവാതിര, 7ന് ഭരതനാട്യം, 8ന് ശാസ്ത്രീയനൃത്തം, 9ന് രാഗമാലിക
തെയ്യത്തറ- ഉച്ചയ്ക്ക് 12ന് മുത്തപ്പൻ മലയിറക്ക് ചടങ്ങ്, വൈകിട്ട് 5ന് അമ്പലപ്പുഴ വേലകളി, 6ന് മുത്തപ്പൻ വെള്ളാട്ടം