
വിതുര: തൊളിക്കോട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഒഫ്താൽമോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു. എല്ലാ വ്യാഴാഴ്ചകളിലും ഒ.പി പ്രവർത്തിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്. സുനിത ഉദ്ഘാടനം ചെയ്തു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ തോട്ടുമുക്ക് അൻസർ, എം. ലിജുകുമാർ, അനുതോമസ്, മെഡിക്കൽ ഒാഫീസർ ഡോ. സുജാറാണി, തൊളിക്കോട് ടൗൺ വാർഡ് മെമ്പർ ഷെമി ഷംനാദ്, മലയടി വാർഡ് മെമ്പർ ബിനിതാമോൾ, തൊളിക്കോട് വാർഡ് മെമ്പർ ഒ. റെജി, പനയ്ക്കോട് വാർഡ് മെമ്പർ സന്ധ്യ എസ്. നായർ, ഒഫ്താൽമോളജി ടെക്നീഷ്യൻ ജയലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് ഷറഫുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി ഷിബിന, ഹെൽത്ത് ഇൻസ്പെക്ടർ ജിബി എന്നിവർ പങ്കെടുത്തു.