
ആറ്റിങ്ങൽ:വേൾഡ് മലയാളി ഹോം ഷെഫ് എന്ന സാമൂഹിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിശക്കുന്നവന് ആഹാരം പദ്ധതിയുടെ ഉദ്ഘാടനം മുകേഷ് എം.എൽ.എ ആറ്റിങ്ങലിൽ നിർവഹിച്ചു.ആറ്റിങ്ങൽ രാജകുമാരി ഡേ 2 ഡേ ഷോപ്പിംഗ് മാളിന്റെ മുൻവശത്തായാണ് സ്നേഹ ഊണ് ഒരുക്കുന്നത്.ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൻ അഡ്വ. എസ്. കുമാരി, വാർഡ് കൗൺസിലർ കെ.ജെ.രവികുമാർ,രാജകുമാരി ഗ്രൂപ്പ് ഡയറക്ടർ ഷുഹൈബ്,റസീല സുധീർ എന്നിവർ സംസാരിച്ചു.എല്ലാ ദിവസവും ഉച്ചയ്ക്ക് സ്നേഹ ഊണ് ക്യാബിനിൽ 25 പേർക്കുള്ള ഉച്ച ഭക്ഷണം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.