തിരുവനന്തപുരം:സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം 1961 കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിന് ജില്ലാ സ്ത്രീധന ഓഫീസർമാരെ സഹായിക്കുന്നതിനായി അഞ്ച് വർഷ കാലാവധിയിൽ അഞ്ച് അംഗങ്ങളെ ഉൾപ്പെടുത്തി സ്ത്രീധന വിരുദ്ധ ജില്ലാതല ഉപദേശക സമിതി രൂപീകരിച്ചു. സാമൂഹ്യ പ്രവർത്തകരായ അഡ്വ.കോകില ബാബു, ഒലീന എ.ജി,ഡോ.അനീഷ്യ ജയദേവ്,സന്തോഷ് ജി.തോമസ്,അഡ്വ.ആൻസൺ,പി.ഡി അലക്സാണ്ടർ എന്നിവരാണ് സമിതി അംഗങ്ങൾ.