വിതുര:പ്രസിദ്ധമായ ചായംശ്രീഭദ്രകാളി ക്ഷേത്രത്തിലെ ദേശീയമഹോത്സവവും,നേർച്ചതൂക്കവും,പ്രതിഷ്ഠാവാർഷികവും നാളെ സമാപിക്കും.ഇന്ന് രാവിലെ പതിവ്പൂജകളും വിശേഷാൽപൂജകളും നടക്കും.തുടർന്ന് രാവിലെ 9 ന് ക്ഷേത്രമേൽശാന്തി എസ്.ശംഭുപോറ്റി പൊങ്കാല അടുപ്പിൽ തീപകരും.ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കെ.ജെ.ജയചന്ദ്രൻനായർ,എസ്.സുകേഷ്കുമാർ,എൻ.രവീന്ദ്രൻനായർ,കെ.മുരളീധരൻനായർ,എസ്.ജയേന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകും.കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ ഇക്കുറി ക്ഷേത്രത്തിൽ പൊങ്കാലഅർപ്പിച്ച് ഭക്തർക്ക് വിതരണം നടത്തും.11ന് പൊങ്കാല നിവേദ്യം,വൈകിട്ട് വണ്ടിയോട്ടം ഉരുൾ,വലിഉരുൾ തുടർന്ന് അലങ്കാരദീപാരാധന,രാത്രി 7 ന് തൂക്കംപ്രദക്ഷിണം,തൂക്കം നേർച്ച,7.30 ന് താലപ്പൊലി,സമാപനദിനമായ നാളെ രാവിലെ പതിവ്പൂജകളും വിശേഷാൽപൂജകളും വൈകിട്ട് തൂക്കപ്രദക്ഷിണവും തൂക്ക നേർച്ചയും,രാത്രി 8 ന് ഒാട്ടം ചമയൽ,രാത്രി 12 ന് ഗുരുസി തുടർന്ന് പൂത്തിരമേളം.