വർക്കല:ചിലക്കൂർ മണ്ണാംവിളാകത്ത് കാട്ടുവിളാകം ദുർഗാദേവി ക്ഷേത്രത്തിലെ ദേവപ്രശ്ന പരിഹാര ക്രീയകളും അഷ്ടബന്ധ നവീകരണവും 16ന് ആരംഭിക്കും.16ന് വൈകിട്ട് ആചാര്യവരണം,17ന് രാവിലെ 6ന് മഹാഗണപതിഹോമം തുടർന്ന് ത്രികാല ഭഗവതിസേവ, മഹാമൃത്യുഞ്ജയഹോമം, മഹാസുദർശനഹോമം, 18ന് രാവിലെ 6ന് മഹാഗണപതിഹോമം, സുദർശനഹോമം, ബാധാവേർപാട്, തിലഹവനം,ഭഗവതിസേവ, 19ന് രാവിലെ 6ന് മഹാഗണപതിഹോമം തുടർന്ന് തിലഹവനം എന്നിവക്ക് ശേഷം ശുദ്ധിക്രീയകൾ ആരംഭിക്കും. 20ന് രാവിലെ 6ന് മഹാഗണപതിഹോമം തുടർന്ന് അനുജ്ഞാകലശപൂജ, ചതു:ശുദ്ധി, ധാര, പഞ്ചഗവ്യം, വിശേഷാൽപൂജ,വൈകിട്ട് ദീപാരാധനക്കുശേഷം ജീവകലശപൂജ, പരികലശപൂജ, കലശാധിവാസം. 21ന് രാവിലെ പതിവ് ക്ഷേത്രചടങ്ങുകൾക്ക് പുറമെ മഹാഗണപതിഹോമം, അധിവാസം വിടർത്തിപൂജ എന്നിവ നടക്കും. രാവിലെ 10.42നു മേൽ 11.42നകം അഷ്ടബന്ധം ചാർത്തി ജീവകലശാഭിഷേകം,വിശേഷാൽപൂജ, പടിത്തരനിശ്ചയം, ആചാര്യദക്ഷിണ,അമൃതഭോജനം.