
കൊല്ലം: കവയിത്രി സുഗതകുമാരിയുടെ പേരിൽ കേരള സോഷ്യൽ സർവീസ് സൊസൈറ്റി ഏർപ്പെടുത്തിയ സുഗതകുമാരി കവിതാ പുരസ്‌കാരത്തിന് കവിയും സാംസ്‌കാരിക പ്രവർത്തകനുമായ അനീഷ് കെ. അയിലറ അർഹനായി. 'കളിപ്പാട്ടക്കണ്ണ്" എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. 15,000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം മാർച്ച് ആദ്യവാരം കൊല്ലത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് പ്രസിഡന്റ് വി. സജിതകുമാരി സെക്രട്ടറി എൻ.കെ. ബാലചന്ദ്രൻ എന്നിവർ അറിയിച്ചു. ഡോ. ജോർജ്ജ് ഓണക്കൂർ ചെയർമാനും സതീഷ് ബാബു പയ്യന്നൂർ, ഡോ. കെ.വി. തോമസ് കുട്ടി എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് പുരസ്‌കാരം നിശ്ചയിച്ചത്. പത്ത് പുസ്തകങ്ങളുടെ രചയിതാവാണ് അനീഷ് കെ. അയിലറ.