vld-2

വെള്ളറട: വെള്ളറട സർക്കാർ ആശുപത്രിയുടെ ഒ.പി വിഭാഗം 24 മണിക്കൂറും പ്രവർത്തിപ്പിക്കുക എന്നാവശ്യപ്പെട്ട് മുൻ ബ്ളോക്ക് പഞ്ചായത്ത് അംഗം കുടപ്പനമൂട് ഷാജഹാൻ ആശുപത്രിയിലെ ഒ.പി വിഭാഗത്തിന് മുന്നിൽ ഒറ്റയാൾ സമരം നടത്തി.

മലയോര മേഖലയിൽ ജനങ്ങളുടെ പ്രധാന ചികിത്സാ കേന്ദ്രമായ ആശുപത്രിയുടെ ഒ.പിയുടെ പ്രവർത്തനം നിലച്ചിട്ട് നാളുകൾ ഏറെക്കഴിഞ്ഞിരുന്നു. സംഭവമറിഞ്ഞ് സി.കെ. ഹരീന്ദ്രൻ എം.എൽ.എ സ്ഥലത്തെത്തി കാര്യങ്ങൾ തിരക്കി. ഒ.പിയുടെ സേവനം 24 മണിക്കൂറും ലഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു. കുറവുള്ള ഡോക്ടർമാരെയും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി നിയോഗിക്കുമെന്ന് പറഞ്ഞു.