1

വിഴിഞ്ഞം: വൃദ്ധ കിണറ്റിൽ വീണ് മരിച്ചു. കോവളം കെ.എസ് റോഡ് മണികണ്ഠ വിലാസത്തിൽ ബേബി അമ്മയാണ് (81) മരിച്ചത്. ഇന്നലെ രാവിലെ 8ഓടെ ആയിരുന്നു സംഭവം. വീടിന് സമീപത്തെ ആൾ മറയില്ലാത്ത കിണിറ്റിലാണ് ഇവരെ കണ്ടെത്തിയത്. ഉടൻ വിഴിഞ്ഞം ഫയർഫോഴ്സ് സ്ഥലത്തെത്തി ഇവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരേതനായ മാധവൻ പിള്ളയാണ് ഭർത്താവ്. മക്കൾ: പരേതനായ രാധാകൃഷ്ണൻ നായർ, ജയചന്ദ്രൻ, അനിൽകുമാർ, വിജയകുമാരി, മണികണ്ഠൻ. മരുമക്കൾ: പി. സുകുമാരി, എസ്. ഉഷ കുമാരി, ജി. സുശീല, എസ്. ശ്രീജ, പരേതനായ മണിയൻ നായർ. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദ്ദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സഞ്ചയനം ചൊവ്വ രാവിലെ 8.30ന്