
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ ജനങ്ങളുടെ ആശങ്കകൾക്ക് മറുപടി നൽകാൻ ഓൺലൈൻ പ്രചാരണ പരിപാടിയുമായി കെ-റെയിൽ. ജില്ലകളിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പൗരപ്രമുഖന്മാരെ പങ്കെടുപ്പിച്ച് നടത്തിയ ജനസമക്ഷം സിൽവർലൈൻ പരിപാടിയുടെ തുടർച്ചയായാണ് ഓൺലൈൻ പ്രചാരണ പരിപാടി. ഇതിൽ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും കെ-റെയിൽ അധികൃതരോട് ജനങ്ങൾക്ക് നേരിട്ട് ചോദിക്കാനാവും. കെ-റെയിലിന്റെ https://keralarail.com/janasamaksham വെബ്സൈറ്റ്, Janasamaksham02@keralarail.com ഇ-മെയിൽ വഴി ആർക്കും സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കാം. ചോദ്യങ്ങൾ ക്രോഡീകരിച്ച ശേഷം കെ-റെയിൽ അധികൃതർ ഓൺലൈനിൽ മറുപടി നൽകും.